Data?1452852798

Male Shabeer

Dubai, United Arab Emirates

Fb_verified

Profile

Language:


നാലപ്പാടി മമ്മൂച്ചയുടെ അനാദിക്കടയുടെ മുന്നില്‍ വൈകുന്നേരം എക്സ് ദുബായ്ക്കാരനും ഇപ്പോള്‍ ടൈലറുമായ ഭാസ്കരേട്ടന്റെ കൂടെ ബഡായി പറഞ്ഞ് സമയം കളയുമ്പോള്‍ ആദ്യമായി നിഴലിന്റെ നീളം അളന്നുനോക്കാന്‍ ശ്രമിച്ചു...അതോടെ ഞാന്‍ നിലത്ത് വീണു പോയി!! അവിടെ വെച്ചാണ് ഞാന്‍ ആദ്യമായി എന്നെ കുറിച്ച് ചിന്തിച്ചത്!! ഒരു കാര്യം അപ്പോള്‍ തന്നെ എനിക്ക് പിടികിട്ടി ഞാന്‍ ഒരു മഹാ സംഭവമാണെന്ന സത്യം!! ഞാന്‍ ആ സത്യം ആരോടും പറയാന്‍ പോയില്ല എന്തിനാ വെറുതെ അല്ലെ ? പ്രണയദിനത്തില്‍ നായര്‍ കൊച്ചിനു കൊടുത്ത ഗ്രീറ്റിംഗ്സ് കാര്‍ഡിലെ മലയാളവും,ഇംഗ്ലീഷും വായിച്ച് അവള്‍ ചോദിച്ചു നിങ്ങള്‍ ബംഗ്ലാദേശു കാരനാണോ എന്ന് !! അന്ന് മുതല്‍ ഒരു കാര്യം മനസ്സിലായി എനിക്ക് ആ രണ്ടു ഭാഷയിലും നല്ല വിവരവും അറിവുമാണെന്ന്!! പടന്ന വലിയ ജുമാ മസ്ജിദിലെ പാവി തളം കെട്ടിയ കുളത്തില്‍ ചങ്ങാതിമാര്‍ കുളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരാശ...അങ്ങനെ ബര്‍മുഡയും മുറുക്കി കെട്ടി ഒരൊറ്റ ചാട്ടം !!! ആ ചാട്ടത്തില്‍ കുടിച്ച വെള്ളം എന്നോടു പറഞ്ഞു ഡാ പഹയാ നിനക്ക് നീന്താനും അറിയില്ല അല്ലെ !!! എന്തെങ്കിലും എഴുതണം എന്ന് കരുതി വരച്ച് കൂട്ടിയ കളഞ്ഞ മുട്ടോളം എത്തിയ കടലാസ് കഷണങ്ങള്‍ കണ്ട് ഉമ്മയും, ആ കടലാസ് കൂമ്പാരവും പറഞ്ഞു മോനെ നിനക്ക് എഴുതാന്‍ അറിയല്ല പോയി തെങ്ങിന് വെള്ളം അടിക്കൂ എന്ന് !!! ചിരിക്കുമ്പോള്‍ എല്ലാ പല്ലുകള്‍ കാണുന്നത് കൊണ്ടും,കളവ് പറയുമ്പോള്‍ ചിരിക്കുന്നത് കൊണ്ടും പയ്യന്നൂര്‍ കോളേജില്‍ നിന്നും തന്നെ വിപ്ലവ രാഷ്ട്രീയം ഒഴിവാക്കി തടി സലാമാത്താക്കി!!! നാട്ടില്‍ തേരാ പാരാ നടക്കുന്നത് കണ്ടു സ്വന്തം ഇക്കാക്ക തന്ന വിസിറ്റ് വിസയില്‍ ഒടുവില്‍ ദുബായ് കടപ്പുറം എത്തി പ്പെട്ടു!! ഇടുക്കിക്കാരന്‍ മാനേജര്‍ക്ക് സി വി കൊടുത്തു എന്തറിയാം എന്ന ഇടുക്കിക്കാരന്‍ മാനേജറുടെ ഇംഗ്ലീഷ് ചോദ്യത്തില്‍ അതേ നാണയത്തില്‍ മലയാളത്തില്‍ മറുപടി "സാറേ ഒന്നും അറിയില്ല" സി വിയില്‍ ഉള്ളതൊക്കെ ബഡായി!! ആദ്യമായി പുള്ളിയുടെ മുഖത്ത് നോക്കി സത്യം പറഞ്ഞത് കൊണ്ട് ഉടനെ കിട്ടി വിസ!!!പക്ഷിയുടെ ചിത്രം പാസ്പോര്‍ട്ടില്‍ പതിച്ചപ്പോള്‍ ഒരു പൂതി !!വണ്ടിയുടെ വളയം പിടിക്കാനുള്ള ചീട്ട് കൈക്കലാക്കിയാലോ ? പൂതി ഖല്‍ബില്‍ വെച്ചില്ല പോയി ഡ്രൈവിംഗ് സ്കൂളില്‍ ....പാക്കിസ്ഥാനിയായ മാഷ്‌ ഡ്രൈവിംഗ് പഠിപ്പിച്ചു !!അതോടപ്പം എത്ര കുളിച്ചാലും നമ്മള്‍ പച്ചകളുടെ ശരീരം ഇമ്മാതിരി നാറ്റം ഉണ്ടാവും എന്നും ഞാന്‍ അനുഭവത്തില്‍ പഠിച്ചു !!ഡ്രൈവിംഗ് ടെസ്റ്റിനു പോകുന്ന ടെന്‍ഷനില്‍ ബസ്സില്‍ യാത്ര ചെയ്യവേ ഇറച്ചിക്കോഴികളെ പോലെയുള്ള അരഡസന്‍ ഫിലിപ്പൈന്‍ സുന്ദരികള്‍ ബസ്സില്‍ കയറിയതും താറാവ് കരയുന്ന പോലെ ബസ്സില്‍ നിന്നും കൂട്ടം കൂടി ഇരുന്നു തൊഗാലുഭാഷ സംസാരിക്കുമ്പോള്‍ ബംഗാളിയായ ബസ്സ്‌ ഡ്രൈവര്‍ സ്വത സിദ്ധമായ "ബംഗാളിഗ്ലീഷില്‍" "ദു സിസ് ഓര്‍ ടി യെ ബൊസ്സ് ഷോട്ടപ്പ്"(This is RAT Bus Shut up).ആദ്യമായി ഒരു ബംഗാളിയെ നല്ലൊരു തക്കാല്‍ സ്ഥാനത്ത് കണ്ടതാണ് ഡയലോഗ് കാച്ചിയപ്പോള്‍ എല്ലാം പോയി!!ബസ്റ്റോപ്പില്‍ ഇറങ്ങി ടെസ്റ്റ്‌ നടക്കുന്ന സ്ഥലം ചോയിച്ച് ചോയിച്ച് പോകവേ മുന്നില്‍ കൂടി ചീറിപ്പാഞ്ഞു വരുന്ന സൈക്കിള്‍ കാരനോട് ഭായ് ഗലദാരി സ്കൂള്‍ ഖിദര്‍ ഹേ? ഉദര്‍ ഹേ എന്ന് അയാള്‍ പറഞ്ഞു തുടങ്ങുമ്പോഴേക്കും ഞാന്‍ കയറി ചോദിച്ചു ങ്ങള്‍ മലയാളിയാ ? മോനെ ഈ ചൂടത്ത് സൈക്കിള്‍ ചവിട്ടി മലബാരിയും,ബംഗാളിയും അല്ലാതെ വേറെയാരാ പോവാന്‍ ?? പാഞ്ഞു പിടിച്ച് എത്തിപ്പെട്ടു ഗലദാരി മടയില്‍ ...കവിളത്തെ രോമം വരമ്പ് കണക്കെ വെട്ടി ഒതുക്കിയ അറബിപ്പയ്യാന്‍ ആര്‍ ടി എ ക്കാരന്‍ കുടുമ്പപ്പേര് സ്വന്തം പേരിന്റെ വാലില്‍ ഇല്ലാത്തത് കൊണ്ട് തെറ്റൊന്നും കൂടാതെ തന്നെ വിളിച്ചു !!ചുറ്റിലും ചീറിപ്പായുന്ന വണ്ടികള്‍ ...അറബി അലറി മുറി ഹിന്ദിയില്‍ ബാ"ബാ ജാഓ സീധാ ..പകടോ സീധാ" കൂടെയുള്ള അറബികള്‍ മാറി മാറി വന്നു ..അങ്ങനെ പൊട്ടി പല തവണ ...അവസാനം അറബികളെ പൊട്ടിച്ച് ഞാനും നേടി ചീട്ട്!!! ലൈസനുള്ള ദുബായ്ക്കാരന്‍ ആയത് കൊണ്ട് പെണ്ണ് കിട്ടാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല...അങ്ങനെ ഞാനും കെട്ടി ...ഉമ്മ പിടിച്ച് കെട്ടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ!!! എന്ന് കരുതി കയ്യിലിരിപ്പ് അത്ര മോശം ഒന്നുമല്ല ട്ടോ !!! ഇപ്പോള്‍ കെട്ട്യോളും ഒരു കുട്ട്യോളും ആയി ജീവിതം ഇങ്ങനെ കേരളാ വൈദ്യുത ബോര്‍ഡ് പോലെ വന്നും പോയിയും പോകുന്നു !!!....!!!!എന്താല്ലേ ഈ ദുനിയാവ് !!! പടന്നക്കാരന്‍ ഷബീര്‍ അലി


Copyright© Donuts Bangkok, co. ltd. All rights Reserved.